ക്രിസ്റ്റിയാനോ കുപ്പികൾ നൽകിയത് ആർക്കായാലും രസകരമായ ട്വിസ്റ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിൽ ഒരു ടിക്ക് ടോക് ഉപഭോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ 29 ലക്ഷത്തിലധികം പേരാണ് കണ്ടത്. വിഡിയോയിൽ ടിവി നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാർത്താ സമ്മേളനമാണ് രംഗം. ടിവിയുടെ ഇടത് വശത്തായി നിലയുറപ്പിച്ച യുവാവ് ടിവി നോക്കി എന്തോ സ്വകാര്യം പറയുന്നത് കാണാം. തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടത് വശത്തേക്ക് കൊക്കകോള കുപ്പികൾ എടുത്തുമാറ്റുന്ന ദൃശ്യമാണ്. ഈ സമയത്ത് ടിവിയ്ക്ക് പുറകിയായി മുൻകൂട്ടി ക്രമീകരിച്ച കോള കുപ്പികൾ യുവാവ് എടുക്കുന്നു. ടിവിയിലുള്ള റൊണാൾഡോ കൊക്കകോള നൽകി എന്നെ വീഡിയോ കണ്ടാൽ തോന്നൂ.
ഐപിഎസ് ഉദ്യോഗസ്ഥനായ റുപ്പിൻ ശർമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന മറ്റൊരു വിഡിയോയിൽ ഒരാൾ ഗ്ലാസ്സിലേക്ക് മദ്യം പകർത്തുന്നത് കാണാം. തുടർന്ന് മദ്യം മിക്സ് ചെയ്യാൻ വെള്ളമോ സോഡയോ തപ്പുന്ന യുവാവ് ഉടനെ ടിവിയിലേക്ക് നോക്കുന്നു. ഈ സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടത് വശത്തേക്ക് കൊക്കകോള കുപ്പികൾ എടുത്തുമാറ്റുന്ന ദൃശ്യമാണ്. എഡിറ്റ് ചെയ്ത വീഡിയോ പിന്നീട് പ്രദർശിപ്പിക്കുക യുവാവിന്റെ കയ്യിൽ ക്രിസ്റ്റിയാനോയുടെ പക്കൽ നിന്നുള്ള കൊക്കക്കോള ബോട്ടിലുകളാണ്.
യൂറോ 2020 ഫുട്ബോൾ ടൂർണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുമ്പോൾ സൈബർലോകത്ത് നൽകിയതാർക്ക് എന്ന അന്വേഷണവുമായി രസകരമായ വിഡിയോകൾ വന്നുകൊണ്ടേ ഇരിക്കുന്നു.