കൊച്ചി> ഒരു കൊലക്കേസിലും താന്‍ പ്രതിയായിട്ടില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം പൊളിച്ചു നിയമസഭാ രേഖ. നാല്‍പ്പാടി വാസു വധക്കേസില്‍ സുധാകരന് പന്ത്രണ്ടാം പ്രതിയായിരുന്നു എന്ന് 2013 ല്‍ നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം തിരുവഞ്ചൂര്‍ പറഞ്ഞത്. കേസില്‍ താനല്ല ഗണ്‍മാനായിരുന്നു പ്രതി എന്നാണു സുധാകരന് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടത്.
എന്നാല്‍ 2012 ഫെബ്രുവരി 12ന്റെ നിയമസഭാ മറുപടിയില്‍ പറയുന്നത് ഇങ്ങനെ:
“നാല്പാടി വാസു വധക്കേസ് പുനരാന്വഷണം നടത്തണമെന്നവശ്യപ്പെട്ട് സഹോദരൻ മുമ്പ് .സമർപ്പിച്ച് നിവേദനം പരിശോധിക്കുകയും അദ്ധ്വക്കേറ്റ് ജനറലിന്റെ ശുപാർശയിന്മേൽ കേസ് പുനരന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആയത് പ്രകാരം 25.01.1997 മുതൽ സി.ബി.സി.എം.ഡി. – കണ്ണൂർ യൂണിറ്റിൽ അന്വേഷണം നടത്തി ശ്രീ. കെ. സുധാകരനെ 12-ാം പ്രതിയാക്കി ചേർത്തുകൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം മട്ടന്നൂർ കോടതി മുമ്പാകെ – സമർപ്പിക്കുകയും തുടർന്ന് ടി കേസ് തലശ്ശേരിയിലേക്ക് കമ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു.”