ലൈബ്രറിയിൽ നിന്ന് അകന്നു തുടങ്ങിയവർ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായനയുടെ ചെറിയ ലോകം രൂപപ്പെടുത്തി തുടങ്ങി. പുതിയ തലമുറ വായനയിൽ അല്പം പിറകിലാണെന്നു പൊതുവെ വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനയ്ക്ക് പ്രതീക്ഷ പകരുന്നതാണ്, മാർഗം ഏതായാലും വായന മരിക്കുന്നില്ല എന്ന വലിയ പ്രത്യാശ.
എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന്‌ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അടുത്ത ഒരാഴ്ചക്കാലം വായനാ വാരമായും ആചരിക്കുന്നു.
വായനയിലേക്ക് വഴിതുറന്ന :
1926 ൽ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ ഗ്രൻഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന പേരിലാണ് പി. എൻ പണിക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമെന്നോണമാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് ഗവണ്മെന്റ് പാസാക്കിയത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വായനയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ട് വരികയെന്നത്.
വായനയെക്കുറിച്ചും വായനാദിനത്തെക്കുറിച്ചും ചില പ്രശസ്തമായ ഉദ്ധരണികൾ ഇതാ.
*ഒരു വായനക്കാരൻ മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു… ഒരിക്കലും വായിക്കാത്ത മനുഷ്യന് ലഭിക്കുന്നത് വെറും ഒരു ജീവിതം മാത്രം – ജോർജ്ജ് ആർ. ആർ. മാർട്ടിൻ
* ‘ക്ലാസിക്’ – ആളുകൾ പ്രശംസിക്കുകയും എന്നാൽ വായിക്കുകയും ചെയ്യാത്ത ഒരു പുസ്തകം – മാർക്ക് ട്വൈൻ
* ടെലിവിഷൻ വളരെ അറിവ് നൽകുന്നതാണ്,എന്നാൽ ആരെങ്കിലും ടി .വി ഓൺ ചെയ്യുമ്പോഴെല്ലാം ഞാൻ മറ്റൊരു മുറിയിലേക്ക് പോയി ഒരു പുസ്തകം വായിക്കുന്നു – ഗ്രോ ചോ മാർക്സ്
* ഒരു സംസ്കാരം നശിപ്പിക്കാൻ നിങ്ങൾ പുസ്തകങ്ങൾ കത്തിക്കേണ്ടതില്ല. ആളുകൾ അവ വായിക്കുന്നത് നിർത്തുക. – റേ ബ്രാഡ്‌ബറി
*ജീവിതത്തിൽ സാധാരണക്കാരേക്കാൾ ഉയരാൻ ആഗ്രഹിക്കുന്നവർക്ക് വായന അത്യാവശ്യമാണ് – ജിം റോൺ
*എല്ലാ നല്ല പുസ്തകങ്ങളും വായിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച സംഭാഷണം പോലെയാണ്ഡെ – ഡിസ്കാർട്ടസ്
* ദയവായി നിങ്ങളുടെ ടിവി സെറ്റ് ഉപേക്ഷിയ്ക്കുക, അതിന്റെ സ്ഥാനത്ത് നിങ്ങൾക്ക് ചുവരിൽ മനോഹരമായ ഒരു ബുക്ക് ഷെൽഫ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും – റോൾഡ് ഡാൾ