ന്യൂഡൽഹി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ സുധാരന് പിന്തുണയുമായി കെ.വി. തോമസ്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്നുകൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് കെ.വി. തോമസ് പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ ഉറ്റുനോക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രിയുടേത്. അത്തരം ഒരു പത്രസമ്മേളനത്തിൽ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടിചിലവാക്കുക എന്നത് ശരിയാണോ?കെ. സുധാകരൻ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ ഉണ്ട്. കെ. സുധാകരന്റെ പ്രതികരണം കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിലാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മക്കളെ തട്ടികൊണ്ടുപോകാൻ സുധാകരൻ പദ്ധിയിട്ടു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഉയർത്തിയത്.
Content highlight: KV Thomas press meet to support K Sudhakaran