ബംഗളൂരു
ടോക്യോ ഒളിമ്പിക്സിനായി മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഉൾപ്പെടെ പതിനാറംഗ ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പത്തുപേർക്ക് കന്നി ഒളിമ്പിക്സാണ്. മൻപ്രീത് സിങ്ങാണ് ക്യാപ്റ്റൻ. കഴിഞ്ഞ റിയോ ഒളിമ്പിക്സിലും ശ്രീജേഷുണ്ടായിരുന്നു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ എട്ടുതവണ സ്വർണം നേടി.