ന്യൂഡൽഹി
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും സാധുത സെപ്തംബർ 30 വരെ നീട്ടാൻ ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. കോവിഡും അടച്ചിടലും സൃഷ്ടിച്ച പ്രതിസന്ധി പരിഗണിച്ചാണിത്.
വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എല്ലാവിധ പെർമിറ്റുകൾ എന്നിവയ്ക്കും ഇത് ബാധകം. 2020 ഫെബ്രുവരി ഒന്നുമുതൽ കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾക്ക് സാധുത ലഭിക്കും. ഇതുകാരണം ഇൻഷുറൻസ് പുതുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുക പരിശോധനാ സർട്ടിഫിക്കറ്റിന് സാധുത ഉണ്ടാകില്ല. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിനുശേഷം കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവരുടെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉത്തരവിൽ പറഞ്ഞു.