കഴിഞ്ഞ മാസം 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറ താഴേക്ക് വീണത്. അപായ സൂചന അറിയിപ്പുകളൊന്നും ഇല്ലാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്നാണ് യുവതി വീണതെന്നാണ് റിപ്പോർട്ട്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് ചികിത്സയിലായിരുന്നു.
Also Read :
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ജീവനക്കാരുടെ അനാസ്ഥയും നിരുത്തരവാദപരവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. അപകടത്തിന് പിന്നാലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.