Also Read :
ഇടക്കൊച്ചി സ്വദേശി കെ ടി തോമസിന്റെ പേരിൽ യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷന് പരാതി ലഭിക്കുകയായിരുന്നു. പോലീസ് മേധാവിമാര്‍ക്കുള്ള പട്ടിക തയ്യാറാക്കുന്ന കമ്മീഷനാണ് ഇത്തരത്തിൽ പരാതി ലഭിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി.
പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട്, സംസ്ഥാന ചീഫ് സെക്രട്ടറി അത് പോലീസ് മേധാവിക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോള്‍ തോമസ് എന്നയാൾ ഏഴ് വര്‍ഷം മുൻപ് മരിച്ചതായാണ് കണ്ടെത്തുകയായിരുന്നു. നിലവിൽ ഈ വിലാസത്തിൽ ഗഫൂര്‍ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി യു പി എസ് സിയെ അറിയിച്ചു.
Also Read :
ഡിടിപിയിൽ തയ്യാറാക്കിയ പരാതി സംബന്ധിച്ച് പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. പോലീസിൽ നിന്നു തന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.