മുഖ്യമന്ത്രിക്കെതിരായ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ ഭീഷണി അവഗണിക്കാനാകാത്ത കുറ്റകൃത്യമാണ്. ഈ പ്രസംഗത്തിന്റെ ദൃക്സാക്ഷികളാരെങ്കിലും നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാവുന്നതേയുള്ളൂ.
ഈ പ്രവണത അംഗീകരിച്ചു കൊടുക്കാനാകില്ല. ആദ്യഘട്ടം ഭീഷണിയാണ്. അത് പ്രവൃത്തിപഥത്തിലെത്തും മുമ്പ് നിയമനടപടികൾ കൈക്കൊള്ളാം. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിയോജിപ്പും എതിർപ്പും ആർക്കും ആരോടുമുണ്ടാകാം. അത് സ്വാഭാവികം. പക്ഷേ കേട്ടിടത്തോളം ഇത് പരസ്യമായ ഭീഷണിയാണ്. വീട്ടിൽകിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങളെ ജയിലിലിടുമെന്നൊക്കെയാണ് പറയുന്നത്.
ഭീഷണി പ്രവൃത്തിപഥത്തിലെത്തുന്നത് തടയേണ്ടത് പൊലീസിന്റെ ചുമതലയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ നേരിട്ട കനത്ത തോൽവിയുടെ തുടർച്ചയാണ് ഇത്തരം ഭീഷണികൾ.