ഹൈദരാബാദ്> ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന സംസ്ഥാന ഘടകം വാർഷിക പൊതുയോഗവും 2021 — 24 ലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ ഇ ജെ ലോറൻസ് വർഗീസ് അധ്യക്ഷനായി.
ഭാരവാഹികൾ: കെ യു ഐസക്ക് (പ്രസിഡന്റ്), ഇ ജെ ലോറൻസ് വർഗീസ്, സി ഉണ്ണികൃഷ്ണപിള്ള (വൈസ് പ്രസിഡന്റുമാർ), ബി സി ആർ നായർ (ചെയർമാൻ), കെ കരുണാകരൻ (സെക്രട്ടറി), ഇഗ്നേഷ്യസ് ലോറൻസ്, ബി എൻ അജയകുമാർ (ജോ. സെക്രട്ടറിമാർ), അനി കുര്യാക്കോസ് (ട്രഷറർ), കെ വി ദേവരാജൻ (ദേശീയ എക്സിക്യൂട്ടിവ് അംഗം), പി രാധാകൃഷ്ണൻ (നാഷണൽ ജനറൽ കൗൺസിൽ അഗം). കെ സുരേഷ് അയ്യർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ദേശീയ സെക്രട്ടറി പി എൻ ശ്രീകുമാർ, ട്രഷറർ ആർ കെ ശ്രീധരൻ, നിരീക്ഷകൻ വിനോദ് പിള്ള എന്നിവർ പങ്കെടുത്തു.