നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സികെ ജാനുവിന് കോഴ നൽകിയെന്ന് പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എംഎസ്എഫ് നേതാവിന്റെ പരാതിയിൽ കൽപ്പറ്റ കോടതിയുടേതാണ് ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ സികെ ജാനുവിന് പണം നൽകിയെന്നാണ് പരാതി. രണ്ട് ഘട്ടമായി അമ്പത് ലക്ഷം നൽകിയെന്നതിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
Also Read:
നേരത്തെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവായ പ്രസീത അഴീക്കോടാണ് ആരോപിച്ചത്. സുരേന്ദ്രനുമായുള്ള ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും വാട്സാപ്പ് സന്ദേശങ്ങളും ഇവർ പുറത്ത് വിട്ടിരുന്നു.
Updating…