കോഴിക്കോട് വെസ്റ്റ്ഹിൽ> പ്രതിരോധമന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാൽ മൂന്നുവർഷത്തിനകം മത്സ്യതൊഴിലാളികൾക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെ നിർമ്മാണം
പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നിലവിൽ ചെറിയ സാങ്കേതിക തടസം പരിഹരിക്കാൻ കോഴിക്കോട് കോർപറേഷൻ കത്തുനൽകും. അടിയന്തിരമായി യോഗവും വിളിക്കും–- മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന പുനർഗേഹം പദ്ധതിക്കുള്ള സ്ഥലം സന്ദർശിച്ച ശേഷം വാർത്താലേഖകരോട് മന്ത്രി പറഞ്ഞു.
വെസ്റ്റ്ഹിൽ ചുങ്കത്തെ 73 സെന്റ് സ്ഥലത്താണ് 45 ചതുരശ്രമീറ്ററിൽ അഞ്ച്നിലകളിലായാണ് 80 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുക. ഇതിന് ഭരണാനുമതിയായി. നിലവിൽ 3000 വീടുകൾ നിർമ്മിച്ചുനൽകി.17,000 വീടുകൾകൂടി സ്ഥലം ലഭ്യമാകുന്ന മുറക്ക് മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കും.
മേയർ ഡോ ബീന ഫിലിപ്പ് , സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം എ പ്രദീപ് കുമാർ, കൗൺസിലർമാരായ വി കെ മോഹൻദാസ്, എം കെ മഹേഷ്, തീരദേശവികസകോർപറേഷൻ എംഡി ഷെയ്ക്ക് പരീത്, ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, മേഖലാ മാനേജർ അബ്ദുൾമജീദ്,ഫീഷറീസ് ഡിഡി ബി കെ സുധീർകിഷൻ,സി
ആദർശ് എന്നിവരും പങ്കെടുത്തു.