കൊടകര കുഴൽപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് എഎൻ രാധാകൃഷ്ണൻ്റെ പ്രകോപനം. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുമ്പോഴാണ് എഎൻ രാധാകൃഷ്ണൻ ഈ പരാമര്‍ശംനടത്തിയതെന്നാണ് 24 റിപ്പോര്‍ട്ട്.
Also Read:
പിണറായി വിജയൻ അഹങ്കാരവുമായി വന്നാൽ ജനാധിപത്യ കേരളം തിരിച്ചടിയ്ക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കേരളം അതിശക്തമായ ഐതിഹാസിക സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. തങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈര്യം ചെയ്യുന്നതെന്നും കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയ മുൻപരിയം മുഖ്യമന്ത്രിയ്ക്കുണ്ടെന്നും എഎൻ രാധാകൃഷ്ണൻ ആരോപിച്ചു.
Also Read:
അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ ഉള്‍പ്പെട്ട തുക പ്രതിയായ ധര്‍മരാജന് തിരിച്ചു നല്‍കരുതെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. ധര്‍മരാജൻ്റെയും മറ്റു പ്രതികളുടെയും മൊഴികള്‍ തമ്മിൽ വൈരുധ്യമുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. വൻ തുക ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. ഈ മാസം 23ന് ഹര്‍ജി പരിഗണിക്കും.