തേനും പാലും നൽകി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്നും, ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരിലെന്നും ജോസഫൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗൗരവത്തോടെയാണ് ഈ കാര്യം കാണുന്നതെന്നും അവർ പറഞ്ഞു. റഹ്മാനോടും സജിതയോടും സംസാരിച്ചു. പ്രയാസങ്ങളെന്തെങ്കിലും ഉണ്ടെന്ന് അവർ സമ്മതിക്കുന്നില്ല. സന്തുഷ്തരാണെന്നാണ് പറയുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Also Read :
സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ കരുതുന്നതെന്ന് പറഞ്ഞ ജോസഫൈൻ പത്ത് വർഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിൽ ആക്കുകയാണ് ഇവിടെ ചെയ്തതെന്നും പറയുന്നു. കുടുസുമുറിയിൽ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല. പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു.
Also Read :
പത്ത് കൊല്ലം മുമ്പ് സജിതയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ പോലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും കമ്മീഷൻ വിമർശിച്ചു. പോലീസ് ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നെന്നും അവർ പറഞ്ഞു. സജിതയും റഹ്മാനും താമസിച്ചിരുന്ന വീടും കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു.