യുകെ> സമീക്ഷ കോവെന്ററി ആന്ഡ് വാര്വിക്ക് ബ്രാഞ്ചില് നടന്ന ബിരിയാണി മേളയ്ക്ക് വന് പിന്തുണ. സമീക്ഷയുടെ നേതൃത്വത്തില് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണം നടന്നു വരികയാണ് . ഇതിനായി ബ്രാഞ്ച് തലത്തില് ബിരിയാണി മേളകള് നടന്നു വരികയാണ്. ഒരു മാസമായി നടന്നു വരുന്ന പ്രവര്ത്തനങ്ങള് ഈ മാസം 25 നു അവസാനിക്കും .
സമീക്ഷ പ്രവര്ത്തകര്ക്കൊപ്പം കൊവെന്ട്രിയിലെ ഏഴുവയസ്സുകാരന് ആദിയും പരിപാടിയില് പങ്കുകൊണ്ടു . ബ്രിട്ടീഷ് വംശജ ഡെബ്ബി വില്യംസും സമീക്ഷ പ്രവര്ത്തകര്ക്കൊപ്പം കേരളത്തിനായി കൈകോര്ത്തു .
ഷെഫ് ഓണ് ക്ലൗഡ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ വിവേക് ജയരാജ്, സമീക്ഷയുടെ നാഷണല് കമ്മിറ്റി അംഗം പ്രവീണ്, ക്ലിന്റ് തോമസ് , സമീക്ഷ യൂണിറ്റ് അംഗങ്ങളും യൂണിവേഴ്സിറ്റി സ്റ്റുഡന്റസും ആയ ഷിനു ഷിബു, നൗഫല് സുല്ത്താന്, അജ്മല് മുഹമ്മദ്സലീം, നെബില് അഫി എന്നിവരും ലിജു തോമസ്, വിശാല് പട്ടേല് സമീക്ഷ കൊവെന്ട്രി ആന്ഡ് വാര്വിക്ക് ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം കുര്യന്, ജുബിന് അയ്യാരി, നാഷണല് പ്രസിഡന്റ് സ്വപ്ന പ്രവീണ്, ലെസ്റ്റര്ഷെയറിലെ അജീഷ് കൃഷ്ണന്, സുബിന് സുഗുണന്, അനീഷ് ജോസ്, അനു അംബി തുടങ്ങിയ പ്രവര്ത്തകരുടെ പ്രയത്നമാണ് ബിരിയാണി മേളയെ വന് വിജയമാക്കി മാറ്റിയത്.
ഏകദേശം 570 ഓളം ബിരിയാണികള് ആണ് കൊവെന്ട്രിയിലും സമീപ പ്രദേശങ്ങളിലുമായി വിതരണം ചെയ്തത്. ലഭിച്ച തുകയില് നിന്നും ചിലവുകള് കുറച്ച്, മിച്ചം വന്ന 1600 പൗണ്ട് കൊവെന്ട്രി ആന്ഡ് വാര്വിക്ക് ബ്രാഞ്ച് സമീക്ഷ ദേശീയ കമ്മറ്റിക്ക് കൈമാറും .