ദമ്മാം> വായനയുടെ പരിമിതമായിരുന്ന സമയവും സാമൂഹിക മാധ്യമങ്ങള് അപഹരിക്കുന്ന ഇക്കാലത്ത് മലയാളികളായ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ നവോദയ കിഴക്കൻ പ്രവിശ്യ ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ വായനാ മത്സരത്തിന്റെ കേന്ദ്രതല വിജയികളെ അനുമോദിച്ചു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ സുകന്യ മുഖ്യാതിഥി ആയി.
ജുബൈൽ അറഫി ബാലവേദി രക്ഷാധികാരി സീമ ഗിരീഷ് അധ്യക്ഷയായി. കേന്ദ്രബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ വിജയികളെ പ്രഖ്യാപിക്കുകയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് പ്രകാശനം ചെയുകയും ചെയ്തു. സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫാത്തിമ ഷാന രണ്ടാം സ്ഥാനം ഗൗതം ഗാസ്പ്പർ മൂന്നാം സ്ഥാനം ഷഹൽ എന്നിവരും; ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹാദിയ ആസിഫ്, രണ്ടാം സ്ഥാനം അനന്യ ആൻ സജി, മൂന്നാം സ്ഥാനം അർപ്പിതാ ശ്യാം എന്നിവരും; സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗോഡ്വിൻ തോമസ്, രണ്ടാംസ്ഥാനം അക്ഷയ വേണു, മൂന്നാം സ്ഥാനം അശ്വതി രശ്മി രഘുനാഥ് എന്നിവരും കരസ്ഥമാക്കി.
വായനാ മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡായ ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർക്ക് 3000 രൂപയും, മൂന്നാമത്തെ സ്ഥാനകാർക്ക് 2000 രൂപയും സർട്ടിഫിക്കറ്റുകളും കൊറോണ സാഹചര്യത്തില് കുട്ടികൾക്ക് നവോദയ പ്രവർത്തകർ വീട്ടില് എത്തിച്ചു കൊടുക്കും.
നവോദയ ജോ: സെക്രട്ടറി നന്ദിനി മോഹൻ, നവോദയ ആക്ടിംങ്ങ് പ്രസിഡൻ്റ്, നാസർ ഹംസ, നവോദയ വൈ: പ്രസിഡൻ്റ് സുരയ്യ ഹമീദ്, കേന്ദ്ര ബാലവേദി സെക്രട്ടറി അർജുൻ രാജേഷ് എന്നിവർ സംസാരിച്ചു.
സഹബാലവേദി രക്ഷാധികാരി സുജ ജയൻ സ്വാഗതവും . തുഖ്ബ ബാലവേദി രക്ഷാധികാരി ഷർണ സുജാത് നന്ദിയും പറഞ്ഞു.