കോഴിക്കോട്> കോവിഡ് പ്രതിരോധത്തിലും കാലവര്ഷമുള്പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിലും നാടിന് കാവലാളാവാന് ഡിവൈഎഫ്ഐ. കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില് യൂത്ത് ബ്രിഗേഡ് വനിതാ ബറ്റാലിയന് പാസിംങ്ങ് ഔട്ട് പരേഡ് നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് യൂത്ത് ബ്രിഗേഡ് വനിത ബറ്റാലിയന് പാസ് ഔട്ട് ചെയ്യുന്നത്. പാസിങ്ങ് ഔട്ട് പരേഡില് ഗാര്ഡ് ഓഫ് ഓണര് സ്വീകരിച്ചു..
വളണ്ടീയര്മാര്ക്കുള്ള ടൂള്കിറ്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം പി ഷിജിത്ത് വിതരണം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എം എം സുഭീഷ്, ബ്ലോക്ക് പ്രസിഡന്റ് വി പ്രശോഭ്, ട്രഷറര് വി അന്സിഫലി എന്നിവര് സംസാരിച്ചു. വനിത ബറ്റാലിയന് ക്യാപ്റ്റന് എം വി നീതു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി എം വൈശാഖ് സ്വാഗതവും എംഎം ദാര്ബികദാസ് നന്ദിയും പറഞ്ഞു.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉള്പ്പെടെ ഓരോ പഞ്ചായത്ത് -കോര്പ്പറേഷന് വാര്ഡില് നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം യൂത്ത് ബ്രിഗേഡ് വനിത വളണ്ടീയര്മാരാണ് ബറ്റാലിയനില് അംഗങ്ങളായിട്ടുള്ളത്.
കോവിഡ് പ്രോട്ടോക്കോള് നിലനില്ക്കുന്നതിനാല് 14 മേഖലകളിലേയും ക്യാപ്റ്റന്മാരാണ് പാസിങ്ങ് ഔട്ട് പരേഡില് പങ്കെടുത്തത്.