ചെന്നൈ> ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായുള്ള ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി.വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.
ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.