ന്യൂഡൽഹി
ഡോക്ടർമാർക്കെതിരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 18ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കറുത്ത ബാഡ്ജ്, മാസ്ക്, ഉടുപ്പ് എന്നിവയിലൊന്ന് ധരിച്ച് പ്രതിഷേധിക്കും.
ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിന് ബോധവൽക്കരണം സംഘടിപ്പിക്കും. ‘രക്ഷകരെ രക്ഷിക്കുക’ എന്ന പേരിലാണ് ഐഎംഎ പ്രതിഷേധം.
രണ്ട് ആഴ്ചയ്ക്കിടെ അസം, ബംഗാൾ, ഡൽഹി, യുപി, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ ഐഎംഎ ഉൽക്കണ്ഠ പ്രകടിപ്പിച്ചു. ആശുപത്രി, ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന കേന്ദ്രനിയമം നടപ്പാക്കണം, ആശുപത്രികളിൽ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.