ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ സ്റ്റേഡിയത്തിൽ തളർന്ന് വീണതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലാൻഡ് യൂറോ 2020 മത്സരം നിർത്തിവച്ചു. കോപ്പൻഹേഗനിലെ ടെലിയ പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഇരു ടീമുകളും ഗോൾരഹിതരായി തുടരവെ മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സംഭവം. 29 കാരനായ എറിക്സൻ പന്ത് കാൽമുട്ടിന്മേൽ പതിച്ച ശേഷം തളർന്ന് വീഴുകയായിരുന്നു.
നിമിഷങ്ങൾക്കുശേഷം, റഫറി ആന്റണി ടെയ്‌ലർ അടിയന്തിര വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ടു.
Read More: തുർക്കിയെ തകർത്ത് ഇറ്റലി; ഉദ്‌ഘാടന മത്സരത്തിൽ ജയം മൂന്ന് ഗോളിന്
തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചതായി യൂറോ 2020 അധികൃതർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
“മെഡിക്കൽ അടിയന്തരാവസ്ഥ കാരണം കോപ്പൻഹേഗനിൽ നടന്ന യുവേഫ യൂറോ 2020 മത്സരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചഎറിക്സന്റെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടെന്നും അദ്ദേഹം ബോധാവസ്ഥയിലാണെന്നും ഡാനിഷ് സോക്കർ ഫെഡറേഷൻ അറിയിച്ചു.
“ക്രിസ്റ്റ്യൻ എറിക്സൻ ഉണർന്നിരിക്കുകയാണ്, കൂടാതെ ആശുപത്രിയിൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്യുന്നു,” ഫെഡറേഷൻ അറിയിച്ചു.
The post യൂറോകപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ തളർന്നുവീണു appeared first on Indian Express Malayalam.