നളിനി മോഹനകൃഷ്ണൻ
എരമംഗലം(മലപ്പുറം): കോൺഗ്രസ് മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11:45 -നായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
കോൺഗ്രസിലും മഹിളാ കോൺഗ്രസിലും സജീവമായിരുന്ന നളിനി, ജില്ലാ പഞ്ചായത് അംഗമായും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ മകനാണ്. മറ്റു മക്കൾ: ആശാ രാമചന്ദ്രൻ, ഹേമ മോഹൻ, സിന്ധു ഉണ്ണി, പരേതനായ സുധീർ ഗോവിന്ദ്. മരുമക്കൾ: ഡോ. രാമചന്ദ്രൻ, മോഹനകൃഷ്ണൻ (എൻജിനീയർ), രാവുണ്ണി, പാർവതി അജയ്മോഹൻ (അധ്യാപിക, എം.ഐ.എച്ച്.എസ്. ഗേൾസ് സ്കൂൾ പുതുപൊന്നാനി), എം.കെ. പ്രേമജ സുധീർ (വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്).