തിരുവനന്തപുരം> വയനാട് മുട്ടിൽ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപെടുത്തും.
സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഡാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകി.