ന്യൂഡല്‍ഹി> കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്ത് ജീവന് നഷ്ടമായത് 719 ഡോക്ടര്‍മാര്‍ക്ക്.ബിഹാറിലാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 111 ഡോക്ടര്‍മാരാണ് ബിഹാറില്‍ മരിച്ചത്. ഡല്‍ഹിയില്‍ 109 ഡോക്ടര്‍മാരും ഉത്തര്‍പ്രദേശില്‍ 79 ഡോക്ടര്‍മാരും പശ്ചിമ ബംഗാളില്‍ 63 ഡോക്ടര്‍മാരും മരിച്ചു.
കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. കുറവ് പുതുച്ചേരിയില്‍. ഒരു ഡോക്ടര്‍ മാത്രമാണ് പുതുച്ചേരിയില്‍ മരിച്ചത്. ഗോവയിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രണ്ട് ഡോക്ടര്‍മാര്‍ വീതവും മരിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്.