കണ്ണൂർ
ഗ്രൂപ്പ് യാഥാർഥ്യമാണെന്ന കെ സി ജോസഫിന്റെ അഭിപ്രായം വ്യക്തപരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനി പാർടിക്കുപുറത്ത് അഭിപ്രായം പറഞ്ഞാൽ കർശന നടപടിയുണ്ടാകും. ‘കെ സുധാകരനെതിരായ വിമർശം തുടരും’ എന്നു പറഞ്ഞ മമ്പറം ദിവാകരനും ഇത് ബാധകമാണെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യും. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാകില്ല. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തും. കോൺഗ്രസിനെ സെമി കേഡർ പാർടിയാക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.