പാരിസ്
അഞ്ച് സെറ്റ് നീണ്ട കടുത്തപോരിൽ അലെക്സാണ്ടർ സ്വരേവിനെ മറികടന്ന് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഫൈനലിൽ. ആദ്യ രണ്ട് സെറ്റുകൾ നേടിയ സിറ്റ്സിപാസിനെ മൂന്നും നാലും സെറ്റ് പിടിച്ച് സ്വരേവ് തളച്ചു. നിർണായകമായ അവസാന സെറ്റിൽ ഗ്രീക്കുകാരൻ തളർന്നില്ല. സ്കോർ: 6–-3, 6–-3, 4–-6, 4–-6, 6–-2.സിറ്റ്സിപാസിന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്.
ഇന്ന് വനിതകളുടെ ഫൈനലിൽ ചെക്ക് റിപബ്ലിക്കിന്റെ ബാർബറ ക്രെജികോവ റഷ്യയുടെ അനസ്താസിയ പവ്ല്യുചെങ്കോവയെ നേരിടും. വൈകിട്ട് 6.30ന് സ്റ്റാർ സ്പോർട്സ് സെലക്ട് എച്ച്ഡി 1ൽ കാണാം. ടമര സിഡാൻസെകിനെയാണ് സെമിയിൽ ക്രെജികോവ തോൽപ്പിച്ചത്.