തിരുവനന്തപുരം
നൂറുദിനപരിപാടിയുടെ നടപ്പാക്കൽപുരോഗതി കാലാവധി പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് (ആർകെഐ) അന്താരാഷ്ട്ര ധനസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) എന്നിവയിൽനിന്ന് 5,898 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതംകൂടി ചേരുമ്പോൾ ആർകെഐ പദ്ധതികൾക്ക് 8425 കോടി രൂപ ലഭ്യമാകും. അതിൽ വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ ഒമ്പത് റോഡ് പ്രവർത്തി ആരംഭിക്കും.
റോഡുകൾ: (തുക കോടിയിൽ)
പത്തനംതിട്ട-–-അയിരൂർ (107.53)
ഗാന്ധിനഗർ-–-മെഡിക്കൽ കോളേജ് (121.11)
കുമരകം-–-നെടുമ്പാശ്ശേരി (97.88)
മൂവാറ്റുപുഴ- തേനി സംസ്ഥാനപാത (87.74)
തൃശൂർ-–-കുറ്റിപ്പുറം (218.45)
ആരക്കുന്നം-–-ആമ്പല്ലൂർ -പൂത്തോട്ട––പിറവം (31.4)
കാക്കടശ്ശേരി-–-കാളിയാർ (67.91)
വാഴക്കോട്-–-പ്ലാഴി (102.33)
വടയാർ-–-മുട്ടുചിറ (111 )
പൊതുമരാമത്ത് വകുപ്പിന്റെ 1519. 57 കോടി രൂപയുടെ പദ്ധതികൾ:
തലശേരി- കളറോഡ് റോഡ് (156.33 കോടി)
കളറോഡ് -വളവുപാറ റോഡ് (209.68 കോടി)
പ്ലാച്ചേരി- പൊൻകുന്നം റോഡ് (248.63 കോടി)
കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കൽ പാലം (146 കോടി രൂപ).
ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാൽപ്പെട്ടി, പുല്ലൂർ എന്നിവിടങ്ങളിൽ ആറ് മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടർ ( 26.51 കോടി)
200.1 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികൾ: (തുക കോടിയിൽ)
കണിയാമ്പറ്റ––മീനങ്ങാടി (44)
കയ്യൂർ––ചെമ്പ്രക്കാനം––പാലക്കുന്ന് , (36.64)
കല്ലട്ക്ക––പെർള––ഉക്കിനട (27.39)
ഈസ്റ്റ് ഹിൽ -–-ഗണപതിക്കാവ് ––കാരപ്പറമ്പ , (21 )
മാവേലിക്കര –-പുതിയകാവ്–- പള്ളിക്കൽ, (18.25)
കാവുംഭാഗം-–-ഇടിഞ്ഞില്ലം (16.83)
ശിവഗിരി റിങ് റോഡ് (13)
അക്കിക്കാവ്-–-കടങ്ങോട്-–-എരുമപ്പെട്ടി (11.99 )
അടൂർ ടൗൺ ബ്രിഡ്ജ് (11 )