മുംബൈ
ഇന്ത്യയുടെ യുവനിരയ്ക്ക് കഴിവുതെളിയിക്കാൻ സുവർണാവസരം. ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിൽ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളികളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ട്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. പരിശീലന ബൗളർമാരുടെ പട്ടികയിൽ സന്ദീപ് വാര്യരാണ് മറ്റൊരു മലയാളി സാന്നിധ്യം. വിരാട് കോഹ്ലി നയിക്കുന്ന സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിനായതിനാലാണ് ശ്രീലങ്കയിലേക്ക് പുതുനിരയെ പരീക്ഷിക്കുന്നത്.
പ്രിഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, കെ ഗൗതം, ക്രുണാൾ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചഹാർ, നവ്ദീപ് സെയ്നി, ചേതൻ സക്കരിയ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ. ജൂലൈയിൽ മൂന്നുവീതം ഏകദിന, ട്വന്റി–-20 മത്സരങ്ങളാണ്. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിനം. ട്വന്റി–-20 ജൂലൈ 21, 23, 25 ദിവസങ്ങളിലാണ്.