തിരുവനന്തപുരം:നാടിനെ നടുക്കിയ വനം കൊള്ളയാണ് വയനാട്ടിൽനടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഉത്തരവ് ഇറങ്ങില്ല. മുഖ്യമന്ത്രിയ്ക്ക് വനംകൊള്ളക്കാരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.വനംകൊള്ളയെപ്പറ്റി സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണം.
കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതുപോലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാരെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നതെന്നുംചെന്നിത്തല പരിഹസിച്ചു.
Content Highlight:Illegaltree felling: Chennithala calls for judicial inquiry