‘കാടിനോടും നാടിനോടും കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്ത കൊടും ചതി ദേശീയ ശ്രദ്ധയിലെത്തിക്കാൻ കൂടിയാണ് ഈ യാത്ര. പതിനൊന്നു മണിയോടെ ഞങ്ങൾ വാഴവറ്റയിലെത്തും’ എത്തുമെന്ന് മുരളീധരൻ വ്യക്തമാക്കി. കുമ്മനം രാജശേഖരൻ, എം ടി രമേശ്, ഷാജി ബത്തേരി (BDJS), സികെ ജാനു (JRP ) എന്നിവർക്കൊപ്പമാണ് മുരളീധരന്‍റെ സന്ദർശനം.
കുഴൽപ്പണ കേസ് കത്തി നിൽക്കുന്നതിനിടെയാണ് സർക്കാരിനെതിരെ മുട്ടി മരം മുറി പ്രചാരണ വിഷയമാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും ഉണ്ടായിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു. വി മുരളീധരന്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തിലേതെന്ന് വി. മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.