കണ്ണൂർ
തൊണ്ടിസഹിതം പിടിക്കപ്പെട്ട കുറ്റവാളിയുടെ വെപ്രാളമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സുരേന്ദ്രനെതിരെ ഡിജിറ്റൽ തെളിവാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്. കള്ളപ്പണം വിനിയോഗിച്ചതിന് മറുപടി പറയേണ്ടതിനുപകരം, വിഷയം മാറ്റുന്നതിനാണ് സുരേന്ദ്രൻ പച്ചക്കള്ളം പറയുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻവലിച്ചിച്ച കുറ്റത്തിൽനിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജയരാജൻ പറഞ്ഞു.















