പാരിസ്
അനസ്താസിയ പവ്ല്യുചെങ്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം ഫൈനലിൽ കടന്നു. സെമിയിൽ ടമര സിഡാൻസെകിനെ നേരിട്ടുള്ള സെറ്റുകൾ വീഴ്ത്തി (7–-5, 6–-3).
റഷ്യക്കാരിയായ പവ്ല്യുചെങ്കോവയുടെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലാണിത്. പുരുഷൻമാരുടെ സെമിയിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാലും ലോക ഒന്നാംനമ്പറുകാരൻ നൊവാക് യൊകോവിച്ചും ഏറ്റുമുട്ടും. രാത്രി ഒമ്പതിനാണ് കളി. കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമാണ് ഇത്തവണത്തെ സെമി. ക്വാർട്ടറിൽ ഇറ്റലിയുടെ മാറ്റിയോ ബെറെടിനിയെയാണ് യൊകോവിച്ച് വീഴ്ത്തിയത്.