ബീജിങ്
ക്രിപ്റ്റോകറന്സികൾ ഉപയോഗിച്ച് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ചൈനയില് പൊലീസ് പിടിയിലായത് 1100 പേര്. ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പില് നൂറ്റിഎഴുപതിലധികം ക്രിമിനല് സംഘങ്ങള് ഉള്പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ക്രിപ്റ്റോകറന്സികൾ ഉപയോഗിച്ചുള്ള ഇടപാടുകള്ക്ക് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. നാഷണല് ഇന്റര്നെറ്റ് ഫിനാന്സ് അസോസിയേഷന് ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷന്, പേയ്ന്റ്മെന്റ് ആൻഡ് ക്ലിയറിങ് അസോസിയേഷന് ഓഫ് ചൈന തുടങ്ങിയ സ്ഥാപനങ്ങള് കഴിഞ്ഞ മാസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ക്രിപ്റ്റോകറന്സി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങള് നല്കുന്നതില്നിന്ന് സ്ഥാപനങ്ങളെയും പേയ്മെന്റ് കമ്പനികളെയും വിലക്കിയത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകള് നിരോധിച്ചിട്ടുണ്ടെങ്കിലും കറന്സികള് കൈവശം വയ്ക്കുന്നതില്നിന്ന് വ്യക്തികളെ വിലക്കിയിട്ടില്ല.