ന്യൂഡൽഹി
കോർപറേറ്റുകൾ, വ്യക്തികൾ, ഇലക്ടറൽ ബോണ്ടുകൾ എന്നീ ഉറവിടങ്ങളിൽനിന്ന് 2019–-20ൽ ബിജെപിക്ക് ലഭിച്ച സംഭാവന കണക്ക് പ്രകാരം 785 കോടി രൂപ. കോൺഗ്രസിന് ലഭിച്ചത് 139 കോടി രൂപയും. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കിലാണ് ഈ വിവരം. 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകളാണ് ഇതിൽപ്പെടുത്തിയിട്ടുള്ളത്.
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനമായ ജൂപ്പിറ്റർ ക്യാപിറ്റൽ, കല്യാൺ ജ്വല്ലേഴ്സ്, ഐടിസി ഗ്രൂപ്പ്, അംബുജ സിമന്റ്, ലോധ ഡെവലപ്പേഴ്സ് എന്നിവയാണ് ബിജെപിക്ക് സംഭാവന നൽകിയ സ്ഥാപനങ്ങളിൽ മുന്നിൽ.
വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി സിപിഐ എമ്മിനു ലഭിച്ചത് 19.7 കോടി രൂപയാണ്. ഇലക്ടറൽ ബോണ്ട് വഴി സിപിഐ എം സംഭാവന സ്വീകരിക്കാറില്ല.















