വാഷിങ്ടൺ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 50 കോടി ഡോസ് ഫൈസർ വാക്സിൻ വാങ്ങി നൽകുമെന്ന് അമേരിക്ക. 92 രാജ്യങ്ങൾക്കും ആഫ്രിക്കൻ യൂണിയനുമാണ് വാക്സിൻ ലഭ്യമാക്കുക. ജി 7 സമ്മേളനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആഗസ്ത് മുതൽ വാക്സിൻ അയക്കാൻ തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വർഷാവസാനത്തോടെ 20 കോടി ഡോസും അടുത്ത വർഷത്തിന്റെ ആദ്യ പാതിയിൽ ബാക്കിയും എത്തിക്കും. ലോകാരോഗ്യ സംഘടനയുടെ ‘കോവാക്സ്’ സംരംഭത്തിലൂടെയായിരിക്കും വിതരണം. അമേരിക്കയിൽ ബാക്കിവന്ന എട്ടുകോടി ഡോസിൽ ഒരു വിഹിതം ഇന്ത്യക്ക് നൽകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.