കൊവിഡ് കേസുകളിൽ കുറവില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ 9 ട്രെയിനുകളാകും സർവീസ് നടത്തുക. സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുക. ജൂൺ 17നും കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മംഗലാപുരം – കോയമ്പത്തൂർ – മംഗലാപുരം
മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്‌റ്റ് കോസ്‌റ്റ്.
മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പർ ഫാസ്‌റ്റ്.
ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്‌റ്റ്.
ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കലി സീപ്പർ ഫാസ്‌റ്റ്.
ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പർ ഫാസ്‌റ്റ്.
മൈസൂരു – കൊച്ചുവേളി – മൈസുരു എക്‌സ്‌പ്രസ്.
ബാംഗ്ലൂർ – എറണാകുളം – ബാംഗ്ലൂർ സൂപ്പർ ഫാസ്‌റ്റ്.
എറണാകുളം – കാരൈക്കൽ – എറണാകുളം എക്‌സ്‌പ്രസ്.
എന്നീ സർവീസുകളാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ കാല ടൈംടേബിൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി റെയിൽവെ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക്‌ഡൗൺ
നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെയാണ് ട്രെയിൻ സർവീസുകൾ നിലച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസുകൾ നിർത്തിവെക്കുന്നതായി റെയിൽവെ അധികൃതർ അറിയിക്കുകയായിരുന്നു.