Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ്‌ സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

by News Desk
June 10, 2021
in PRAVASI
0
റാങ്ക്-ലിസ്റ്റുകളുടെ-കാലാവധിക്കുള്ളില്‍-മുഴുവന്‍-ഒഴിവുകളിലും-നിയമനം-നടത്തുകയാണ്‌-സര്‍ക്കാര്‍-നയം:-മുഖ്യമന്ത്രി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില് ലഭ്യമാകുന്ന മുഴുവന് ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്ക്കാരിന്റെ പ്രഖ്യാപിതനയമെന്നും ഇതിനാവശ്യമായ നടപടികള് സര്ക്കാരും നിയമനാധികാരികളും പബ്ലിക് സര്വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്ന്ന് യഥാസമയം മത്സര പരീക്ഷകള് നടത്താന് പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല് ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിലും നിയമന ശിപാര്ശ നല്കുന്നതിലും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില് കാലാവധി പൂര്ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്ഘിപ്പിച്ചിട്ടുമുണ്ടെന്നും പി സി വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്ട്ട് ചെയ്യുന്നതിന് ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തി. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്സ് വിവിധ ഓഫീസുകളില് പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള് കൃത്യമായി റിപ്പോര്ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്നോട്ട ചുമതലയില് ധനകാര്യവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി എന്നിവരുള്പ്പെട്ട സമിതി
13.02.2021ല് രൂപീകരിച്ചിരുന്നു. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതില് വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയുണ്ടാകും.

മുന് സര്ക്കാരിന്റെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള് സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല് 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ് സി പ്രസിദ്ധീകരിച്ചത്. മുന് യുഡിഎഫ് ഭരണകാലത്ത് 3418 റാങ്ക് ലിസ്റ്റുകള് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാര്ശ നല്കിയിട്ടുണ്ട്. മുന് യുഡിഎഫ് സര്ക്കാര് 1,54,384 നിയമന ശുപാര്ശ നല്കിയെങ്കിലും അതിലുള്പ്പെട്ട 4,031 പേര്ക്ക് എല്ഡിഎഫ് സര്ക്കാരാണ് നിയമനം നല്കിയത്.

സീനിയോറിറ്റി തര്ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലര് പ്രൊമോഷനുകള് തടസ്സപ്പെടുന്ന കേസുകള് കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്ട്ട് ചെയ്യാന് വകുപ്പധ്യക്ഷന്മാർക്ക് നിര്ദ്ദേശം നല്കുകയുണ്ടായി. ഇത്തരത്തില് റഗുലര് പ്രൊമോഷനുകള് നടത്താന് തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താല്ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള് പി.എസ്.സി.ക്ക് റിപ്പോര്ട്ട് ചെയ്യുന്നതിനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.

നിയമനങ്ങള് പരമാവധി പിഎസ് സി മുഖേന നടത്തണമെന്നതാണ് സര്ക്കാരിന്റെ നയം. നിയമനങ്ങള് പിഎസ് സിക്ക് വിട്ടിട്ടും വിശേഷാല് ചട്ടങ്ങളോ റിക്രൂട്ട്മെന്റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്, ബോര്ഡുകള്, കോര്പ്പറേഷനുകള് എന്നിവയില് ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്പ്പെടുത്തി 20.10.2020-ല് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്സി പരീക്ഷകളും ഇന്റര്വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന് പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.പി.എസ്.സി മുഖേനയുള്ള നിയമനനടപടികള് ത്വരിതപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സര്ക്കാര് തുടര്ന്നും സ്വീകരിക്കും.മുഖ്യമന്ത്രിപറഞ്ഞു.

Previous Post

ലക്ഷദ്വീപിൽ അടിച്ചേൽപ്പിക്കുന്നത് ഹിന്ദുത്വ അജണ്ടയും കോർപറേറ്റ് വൽക്കരണവും: ടി കെ ഹംസ

Next Post

മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി: മുഖ്യമന്ത്രി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മുഴുവന്‍-പ്രദേശങ്ങളിലും-ഇന്‍റര്‍നെറ്റ്-ലഭ്യമാക്കാന്‍-സമയബന്ധിത-പദ്ധതി:-മുഖ്യമന്ത്രി

മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.