മുംബൈ> കനത്ത മഴയില് മുംബൈയില് കെട്ടിടം തകര്ന്നുവീണ് 11 പേർ മരിച്ചു. ഒമ്പതുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. മഴയിൽ ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്ത്തനം തുടരുകയാണ്.
മുംബൈ മുന്സിപ്പല് കോര്പറേഷന് പരിധിയില് മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്ന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി.
അതേസമയം, മുംബൈയില് കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട്















