കൊൽക്കത്ത ഫുഡ് ട്രോറ്റേഴ്‌സ് എന്ന് പേരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പൊട്ടറ്റോ ചിപ്സ് കറിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊട്ടറ്റോ ചിപ്സ് മനസ്സിലായില്ലേ? നമ്മുടെ ഉരുളക്കിഴങ്ങ് ചിപ്സ് തന്നെ. ലെയ്സ്, ബിൻഗോ തുടങ്ങിയ ബ്രാൻഡുകളിൽ ലഭിക്കുന്ന അതെ സംഭവം. മാംസമോ, പച്ചക്കറിയോ ചേർത്ത് കറിയുണ്ടാകുന്ന അതെ രീതിയിലാണ് ലെയ്സ് കറിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തക്കാളി ഉപയോഗിച്ചാണ് ചാറ് തയ്യാറാക്കിയിരിക്കുന്നത്. പച്ചമുളക്ക് ചേർത്ത് ഗാർണിഷും ചെയ്തിട്ടുണ്ട് കറി. അതെ സമയം കൊൽക്കത്ത ഫുഡ് ട്രോറ്റേഴ്‌സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പ് ” ഈ കൊലപാതകത്തിന് കുറഞ്ഞത് 14 വർഷം കഠിന തടവ്” എന്നാണ് അടിക്കുറിപ്പ്.
ഫ്യൂഷൻ ഭക്ഷണങ്ങൾക്ക് സാധാരണ ലഭിക്കാറുള്ള പോലെ തന്നെ വിമർശനം നിറഞ്ഞ കമന്റുകളാണ് ഏറെയും. ‘മനുഷ്യരാശിയോട് ചെയ്ത ഏറ്റവും വലിയ കുറ്റം’ എന്നാണ് ലെയ്സ് ആരാധകനായ നാട്കട് പാരിൻടെ എന്ന വ്യക്തിയുടെ കമന്റ്. ഇത് കറിയല്ല, പകരം എന്തോ കറിയിൽ ലെയ്സ് മുക്കിവച്ചതാണ് എന്നാണ് ബനാനി എന്ന യുവതിയുടെ കമന്റ്. മാത്രമല്ല, ‘ഇക്കണക്കിന് പോയാൽ ചായയിൽ ബിസ്കറ്റ് വീണതിനെ ചായയുടെ ഫ്ലേവറുള്ള കേക്ക് പുഡ്ഡിംഗ് എന്ന് പറഞ്ഞ് ഫോട്ടോ പോസ്റ്റ് ചെയ്യാമല്ലോ’ എന്നും കുറിച്ചു.