ന്യൂഡല്ഹി> മലയാള ഭാഷ വിലക്കി വിവാദ സര്ക്കുലര് ഇറക്കിയ സംഭവത്തില് ഡല്ഹിയിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു.
ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളില് നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിര്ദ്ദേശം നല്കിയത്. ഭാവിയില് കൂടുതല് ജാഗ്രത പാലിക്കുമെന്നും മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല് സുപ്രണ്ടിന് അയച്ച കത്തില് നഴ്സിംഗ് സുപ്രണ്ട് പറഞ്ഞു
ജോലി സമയത്ത് നഴ്സുമാര് മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏര്പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ജിബി പന്ത് ആശുപത്രി സര്ക്കുലര് പുറത്തിറക്കിയത്.സംഭവം വിവാദമായതോടെ ആശുപത്രി തീരുമാനം പിന്വലിക്കുകയായിരുന്നു















