തൃശ്ശൂർ: കുഴൽപ്പണക്കേസിൽ സാമൂഹികമാധ്യമത്തിലൂടെ നടത്തിയ വിമർശനത്തിനുശേഷം ബി.ജെ.പി.യിൽനിന്ന് പുറത്താക്കപ്പെട്ട ഒ.ബി.സി.മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിൽ ചേരുമെന്ന് സൂചന. കെ.പി.സി.സി. പ്രസിഡന്റായി നിയമിതനായ കെ. സുധാകരന് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ ആശംസ നേർന്നു. ജനാധിപത്യത്തിന് കരുത്തുപകരാൻ അതികായൻമാർ പ്രതിപക്ഷത്തിന്റെ നേതൃനിരയിൽ എത്തേണ്ടതുണ്ടെന്നും കോൺഗ്രസിന് ഉണർവുനൽകാൻ സുധാകരന്റെ നേതൃത്വത്തിന് കഴിയട്ടേന്നുമാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. കുറച്ചുദിവസംമുമ്പ് കെ. സുധാകരൻ ഋഷി പൽപ്പുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമർശിച്ചുകൊണ്ട് ഋഷി പൽപ്പു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ കെ. സുരേന്ദ്രൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദ്ദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി പൽപ്പു പ്രതികരിച്ചിരുന്നു.
Content Highlight: Rishi palpu may join congress