അതേസമയം, നിലവിലെ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിൽ തിരുത്തൽ നടപടികള്‍ ആവശ്യമാണെങ്കിലും സംസ്ഥാന അധ്യക്ഷനെ അടക്കം മാറ്റുന്നത് കൂടുതൽ തിരിച്ചടിയ്ക്ക് ഇടയാക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ കനത്ത തോൽവി സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട്കെ സുരേന്ദ്രൻ നേതാക്കള്‍ക്ക് സമര്‍പ്പിക്കുമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Also Read:
അതേസമയം, മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് പത്രിക പിൻവലിക്കാനായി കോഴ നല്‍കിയെന്ന ആരോപണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.കെ സുരേന്ദ്രനു പുറമെ കൂടുതൽ പേരെ കേസിൽ പ്രതി ചേര്‍ക്കാൻ ഡിവൈഎസ്‍പിയുടെ നേതൃത്വതതിലുള്ള സംഘം ഒരുങ്ങുന്നതായാണ് വിവരം. മത്സരരംഗത്തു നിന്ന് പിന്മാറാൻ കെ സുരേന്ദ്രൻ തനിക്ക് പണവും മൊബൈൽ ഫോണും നല്‍കിയെന്നും കെ സുരേന്ദ്രൻ വിജയിച്ചാൽ കര്‍ണാടകയിൽ വൈൻ ഷോപ്പ് അടക്കം നല്‍കുമെന്ന് വാഗ്ദാനം ചെയ്തെന്നുമായിരുന്നു കെ സുന്ദര മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടു പോയന്നും തടങ്കലലിലാക്കിയെന്നും സുന്ദര പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്.
Also Read:
അതേസമയം, കെ സുരേന്ദ്രനെതിരായ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സംസ്ഥാന നേതൃത്വത്തിനു കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.ബിജെപിയ്ക്കെതിരെ കെ സുന്ദരയെ കരുവാക്കുകയാണെന്നാണ് ബിജെപി കാസര്‍കോട് ജജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത് ആരോപിച്ചു. മൊഴി മാറ്റാനായി സിപിഎമ്മും മുസ്ലീം ലീഗും സുന്ദരയ്ക്ക് പണം നല്‍കിയെന്നുമാണ് കെ സുരേന്ദ്രൻ്റെ വിരുദ്ധ ചേരിയിലുള്ള പികെ കൃഷ്ണദാസിൻ്റെ ആരോപണം.