പയ്യന്നൂർ
കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ ഖാദി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും പത്ത് കിലോ ഭക്ഷ്യധാന്യവും പ്രതിമാസം 7500 രൂപ സമാശ്വാസ ധനവും അനുവദിക്കണമെന്നും ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി കേന്ദ്ര ﹣- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം രൂപ ക്ഷേമനിധിയിൽനിന്ന് അടിയന്തരമായും വിതരണം ചെയ്യണം. 2021 വർഷത്തെ പൂരക വരുമാന പദ്ധതിയനുസരിച്ചുള്ള തുക അനുവദിച്ച് മിനിമംകൂലി കുടിശ്ശിക ഉടൻ കൊടുത്തുതീർക്കണം. ഗാന്ധി സ്മാരകനിധി, കണ്ണൂർ സർവോദയസംഘം എന്നിവിടങ്ങളിലെ വ്യവസായ, തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് കേന്ദ്ര ഖാദി കമീഷനോടും സംസ്ഥാന ഖാദി കമീഷൻ ഡയറക്ടരോടും ആവശ്യപ്പെട്ടു.
ഖാദി തൊഴിൽ സംരക്ഷണവും കോവിഡ് സമാശ്വാസ നടപടികളും വേണമെന്നാവശ്യപ്പെട്ട് 30ന് സംസ്ഥാനത്തെയി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ തൊഴിലാളികളോട് അഭ്യർഥിച്ചു. ഓൺലെെനായി ചേർന്ന യോഗത്തിൽ സോണി കോമത്ത് അധ്യക്ഷയായി. ജനറൽ സെക്രട്ടറി സി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.