പ്രവാസി വ്യവസായിയായ എംഎ യൂസഫലി ഒരു കോടി രൂപയോളം മോചനദ്രവ്യമായി കെട്ടിവെച്ചതോടെയാണ് തൃശൂര്‍ പുത്തൻചിറ ചെറവട്ട സ്വദേശിയായ ബെക്സ് കൃഷ്ണൻ്റെ ജയിൽമോചനം സാധ്യമായത്. 2021ൽ അബുദാബിയിൽ ജോലി ചെയ്യുന്നതിനിടെ ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാൻ സ്വദേശിയായ ഒരു ബാലൻ മരിച്ചതോടെയാണ് ഇദ്ദേഹം ജയിലിലായത്. ജോലിയുടെ ആവശ്യത്തിനായി മുസഫയിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിൽ ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.
Also Read:
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുമായിരുന്നു ബെക്സിനെതിരയുള്ള തെളിവുകള്‍. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടാകുകയും കുട്ടി മരിക്കുകയും ചെയ്തതെന്ന് തെളിഞ്ഞതോടെ മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം ഇദ്ദേഹത്തെ 2013ൽ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയായിരുന്നു. തുടര്‍ന്ന് അബുദാബി അൽ വത്ബ ജയിലിൽ കഴിയുകയായിരുന്നു ബെക്സ് കൃഷ്ണൻ.
Also Read:
കേസിൽ നിന്ന് ബെക്സിനെ രക്ഷിക്കാൻ കുടുംബം നടത്തിയ എല്ലാ ശ്രമങ്ങളും പാഴായതോടെ എംഎ യൂസഫലിയെ സമീപിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുബവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബെക്സ് കൃഷ്ണനെ മോചിപ്പിക്കാനുള്ള വഴിയൊരുങ്ങിയത്. തുടര്‍ന്ന് യൂസഫലി അഞ്ച് ലക്ഷം ദിര്‍ഹം മോചനദ്രവ്യമായി നല്‍കുകയായിരുന്നു. ജനുവരിയിൽ തന്നെ ഈ തുക കൈമാറിയിരുന്നതായി യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു.