ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ കുറഞ്ഞ വരുമാനവും കൂടിയ നികുതിയും കാരണം ഇന്ത്യയിലെ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയായെന്ന് രാജ്യാന്തര സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഫിച്ച് റേറ്റിങ്സ്.
ഒരുവശത്ത് ആരോഗ്യകാര്യങ്ങള്ക്കായി കൂടുതൽ പണം ചെലവാക്കേണ്ടിവരുന്നു, മറുവശത്ത് തൊഴിലില്ലായ്മയും ശമ്പളം വെട്ടിക്കുറയ്ക്കലും തുടുന്നു. ഇത് ഇന്ത്യന് കുടുംബങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി ഫിച്ചിന്റെ ഇന്ത്യന് സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ച് നടത്തിയ വിശകലനത്തിൽ പറയുന്നു. ഒപ്പം നികുതികളും. പ്രത്യേകിച്ച് പരോക്ഷ നികുതികൾ ഏറിയത് കുടുംബങ്ങളെ വലിയ സാമ്പത്തിക ഞെരുക്കത്തിലാക്കി. കുടുംബങ്ങളില് ചുമത്തപ്പെടുന്ന നികുതിഭാരം 2010 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില് 60 ശതമാനം ആയിരുന്നെങ്കില് ഇപ്പോളത് 75 ശതമാനമായി.
ഉപഭോക്തൃ ക്രയശേഷി വർധന 2016 മുതൽ 2019 വരെ ഉണ്ടായിരുന്ന 7.5 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി ചുരുങ്ങി. ഇന്ധന നികുതി വർധിക്കുന്നത് കുടുംബങ്ങളുടെ ബജറ്റിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു.