നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2014ല്‍ ആണ് കെ സുരേന്ദ്രൻ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. 2014ലും യു.പി.എ വിജയിച്ച 2009ലെ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ കാസര്‍കോട് നിന്ന് മത്സരിച്ചിരുന്നു. പക്ഷേ, ആരാധാന പുരുഷനായ നരേന്ദ്ര മോദിയെപ്പോലെ രണ്ട് തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല.
2011ല്‍ കെ സുരേന്ദ്രനെ പിന്തുണച്ച് പ്രത്യക്ഷപ്പെട്ട ഫേസ്‍ബുക്ക് പോസ്റ്റുകളിലൊന്നില്‍ ബി.ജെ.പിയെ പരിഹസിക്കുന്ന കമന്‍റുകള്‍ക്ക് ഇടയില്‍ ഒരു അനുഭാവി സുരേന്ദ്രനെക്കുറിച്ച് എഴുതി — കേരളത്തിന്‍റെ നരേന്ദ്ര മോദി.
കെ സുരേന്ദ്രന്‍റെ വഴി അത് തന്നെയായിരുന്നു. ഫേസ്‍ബുക്ക് പോസ്റ്റുകളില്‍ നരേന്ദ്ര മോദി പ്രകീര്‍ത്തനം, വാജ്‍പേയ്‍ സ്നേഹം, ഗുജറാത്ത് വാഴ്‍ത്തുകള്‍. ബി.ജെ.പിയുടെ സ്ഥിരം വക്താക്കള്‍ ചാനല്‍ ചര്‍ച്ചകള്‍ക്ക് അപ്പുറം വളരാതിരുന്നപ്പോള്‍, കെ സുരേന്ദ്രൻ ബാലറ്റില്‍ വ്യത്യാസം വരുത്തി.
2011ല്‍ മഞ്ചേശ്വരത്ത് സി.പി.എമ്മിനെ തള്ളി രണ്ടാമത്, 2016 ഉപതെരഞ്ഞെടുപ്പില്‍ 89 വോട്ടുകളുടെ ഹൃദയം തകര്‍ത്ത പരാജയം, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ചക്രവ്യൂഹം, ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് 2020ല്‍
. 2021 തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ രണ്ട് അറ്റങ്ങളിലുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍
– ബി.ജെ.പി അനുഭാവികള്‍ക്ക് ആശ്വസിക്കാനൊരു മോദിയാകുകയായിരുന്നു സുരേന്ദ്രൻ.
—
2021 ജൂൺ മൂന്നിനാണ് ബി.ജെ.പി സഖ്യകക്ഷി, ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആര്‍.എസ്) നേതാവ് പ്രസീത അഴീക്കോട്, കെ സുരേന്ദ്രന് എതിരെ ഗുരുതരമായ
നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി സഖ്യത്തില്‍ ചേരാന്‍ ജെ.ആര്‍.എസ് നേതാവ് സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കെ സുരേന്ദ്രൻ ഇടപെട്ട് നല്‍കിയെന്നായിരുന്നു ആരോപണം. ജെ.ആര്‍.എസ് ട്രഷററാണ് പ്രസീത അഴീക്കോട്.
ടെലഫോൺ സംഭാഷണങ്ങളുടെ ശബ്‍ദരേഖയും അവര്‍ പുറത്തുവിട്ടു. ആദിവാസി നേതാവും മുൻപ് ബി.ജെ.പി സഖ്യത്തില്‍ ഉണ്ടായിരുന്നയാളുമാണ് സി.കെ ജാനു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എൻ.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്നു അവര്‍.
പത്ത് കോടിരൂപയാണ് സി.കെ ജാനു ആവശ്യപ്പെട്ടതെന്നും ഇത് അവസാനം പത്ത് ലക്ഷം രൂപ എന്നതിലേക്ക് ഒതുക്കിയെന്നുമാണ് പ്രസീതയുടെ ആരോപണം. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സി.കെ ജാനു പണം വാങ്ങിയത്. ഇതിന് ഇടനിലക്കാരിയായി സംസാരിച്ചത് പ്രസീതയായിരുന്നു – അവര്‍ അവകാശപ്പെടുന്നു.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍വച്ച് സി.കെ ജാനുവിന് പണം കൈമാറി. അതേ ദിവസമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് പൊതുപരിപാടി സംഘടിപ്പിച്ചതും സി.കെ ജാനു ഔദ്യോഗികമായി എൻ.ഡി.എയിലേക്ക് തിരികെ വരുന്നതും.
മാര്‍ച്ച് ആറിന് കെ സുരേന്ദ്രൻ വിളിച്ചു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം സി.കെ ജാനുവും പ്രസീതയും തിരുവനന്തപുരത്ത് ഹോട്ടലില്‍ മുറിയെടുത്തു. മാര്‍ച്ച് ഏഴിന് സുരേന്ദ്രനും സെക്രട്ടറിയും ഹോട്ടലില്‍ എത്തി. പ്രസീത പുറത്തുനിന്നപ്പോള്‍ ജാനുവിനോട് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇവിടെ വച്ചാണ് പണം കൈമാറിയത് – പ്രസീത
മാതൃഭൂമിയോട് വെളിപ്പെടുത്തി.
ആരോപണങ്ങള്‍ പൂര്‍ണമായും കെ സുരേന്ദ്രൻ
. പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച സി.കെ ജാനു, നിയമപരമായി
എന്ന് പ്രതികരിക്കുകയും ചെയ്‍തു. പക്ഷേ, ആരോപണം ഉന്നയിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷവും പിൻമാറാനുള്ള ഒരു സൂചനയും പ്രസീത നല്‍കിയില്ലെന്ന് മാത്രമല്ല കൂടുതല്‍ ശബ്‍ദരേഖകള്‍ തന്‍റെ കയ്യിലുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്‍തു.
ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ചേശ്വരത്തെ കെ. സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ഥി കെ. സുന്ദര മറ്റൊരു
ഉന്നയിച്ചു. കെ സുരേന്ദ്രന് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി രണ്ട് ലക്ഷം രൂപയും 15,000 രൂപ വിലയുള്ള സ്‍മാര്‍ട്ട്‍ഫോണും നല്‍കിയെന്നാണ് സുന്ദരയ്യയുടെ ആരോപണം.
2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് സുരേന്ദ്രന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ 467 വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്‍ഥി സുന്ദരയ്യ നേടിയത്. 2021 തെരഞ്ഞെടുപ്പില്‍ അജ്ഞാതമായ കാരണങ്ങള്‍ കൊണ്ട് ഇയാള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
കാസര്‍കോട്ടെ സി.പി.എം നേതാവ് വി. വി രമേശൻ നല്‍കിയ പരാതിയില്‍ കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്കും എതിരെ കേസ് എടുത്തെന്നാണ് സി.പി.എം നേതാവ്
അവകാശപ്പെട്ടത്.
—
കെ. സുരേന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ അദ്ദേഹം നേരിടുന്നത്. പക്ഷേ, ബി.ജെ.പിക്ക് കെ. സുരേന്ദ്രനെ കുറ്റപ്പെടുത്താന്‍ പഴുതുകളില്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. തൃശൂര്‍ കൊടകരയില്‍ വച്ച് 3.5 കോടിരൂപ തട്ടിയെടുത്ത സംഭവത്തില്‍
അന്വേഷണം നേരിടുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമാണിത് എന്ന ആരോപണങ്ങള്‍ക്ക് ഇടയ്‍ക്കാണ് കെ സുരേന്ദ്രനും കോഴയുടെ പേരില്‍ ആരോപണ വിധേയനാകുന്നത്.
—
2020 ഫെബ്രുവരിയിലാണ് കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകുന്നത്. ബി.ജെ.പിക്ക് ഉള്ളിലെ പക്ഷങ്ങള്‍ തമ്മിലുള്ള വടംവലിക്ക് ഇടയില്‍ പാര്‍ട്ടിയിലെ സമ്മതിയാണ് കെ. സുരേന്ദ്രനെ തുണച്ചത്. മുതിര്‍ന്ന നേതാക്കളായ വി. മുരളീധരനും പി.കെ കൃഷ്‍ണദാസും തമ്മിലുള്ള ശീതയുദ്ധത്തില്‍ മുരളീധരനൊപ്പമാണ് കെ. സുരേന്ദ്രൻ നിലയുറപ്പിച്ചിരുന്നത്.
49-ാം വയസ്സില്‍ പാര്‍ട്ടി അധ്യക്ഷനായി എത്തുമ്പോള്‍ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവ് കൂടെയായിരുന്നു സുരേന്ദ്രൻ. എം.ടി രമേശ്, എ.എന്‍ രാധാകൃഷ്‍ണൻ, ശോഭ സുരേന്ദ്രൻ എന്നിവര്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷനാകുന്നതിനോട് യോജിച്ചിരുന്നില്ല – വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തോടൊപ്പം ശബരിമലയില്‍ കെ. സുരേന്ദ്രൻ നടത്തിയ ഇടപെടലുകളും ഹിന്ദുത്വ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ പിന്തുണ വര്‍ധിപ്പിച്ചു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കെ. സുരേന്ദ്രൻ പാരമ്പര്യവാദികളുടെ
.
—
നാമജപ യാത്രയും ശബരിമലയില്‍ ഹിന്ദുത്വവാദികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനും ശേഷം സുരേന്ദ്രന്‍ സമരത്തിന്‍റെ മുന്നിലുണ്ടായിരുന്നു. ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്‍തു. നിരോധനാജ്ഞ ലംഘിച്ചതിന് സുരേന്ദ്രൻ ഉള്‍പ്പെടെ 72 പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്.
ഇരുമുടിക്കെട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് താഴെയിടാന്‍ശ്രമിച്ചെന്നും ശബരിമല കാനന പാതയില്‍ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചെന്നും സുരേന്ദ്രന് എതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. 2018ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കെ. സുരേന്ദ്രനും ശബരിമലയാണ് ആയുധമാക്കിയത്. പക്ഷേ, മഞ്ചേശ്വരത്തെ കപ്പിനും ചുണ്ടിനുമിടയ്‍ക്ക് നഷ്ടമായ വിജയം പോലൊരു നിമിഷം പിന്നീട് കെ. സുരേന്ദ്രന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല.
—
ആര്‍.എസ്‍.എസിനോട് കൂടുതല്‍ അടുപ്പമുള്ള കുമ്മനം രാജശേഖരന് ശേഷം ബി.ജെ.പിയിലെ ഏറ്റവും ജനപ്രീതിയുള്ള മുഖമാണ് കെ. സുരേന്ദ്രൻ. 2003ലാണ് കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുന്നത്. ആറ് വര്‍ഷം ഇതേ പദവിയില്‍ തുടരുന്നു.
ചാനല്‍ ചര്‍ച്ചകളിലൂടെയും പൊതുപരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. കോവളം കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേന്ദ്രൻ ശ്രദ്ധിക്കപ്പെട്ടു. ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ്, സോളാര്‍ അഴിമതി, ബാര്‍ കോഴക്കേസ് എന്നിങ്ങനെ കേസുകളില്‍ സുരേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയ്‍ക്ക് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഫോട്ടോകളില്‍ ഒന്നില്‍ സുരേന്ദ്രൻ ബീഫ് കറിയാണ് കഴിക്കുന്നതെന്ന പരിഹാസവും ചര്‍ച്ചയായി. ബീഫ് വിരുദ്ധരായ ബി.ജെ.പിയുടെ നേതാവ് ബീഫ് കഴിക്കുന്നു എന്ന ആരോപണം തമാശയായിരുന്നെങ്കിലും ബീഫ് അല്ല ഉള്ളിക്കറിയാണെന്ന് കെ. സുരേന്ദ്രൻ തിരുത്തിയത് കൂടുതല്‍ തമാശകള്‍ക്ക് വഴിവച്ചു.
കേരളത്തില്‍ പാര്‍ട്ടിക്കൊപ്പം അധ്യക്ഷനും വ്യത്യസ്‍ത അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നു എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഒരേയൊരു സീറ്റ് ഇത്തവണ നഷ്‍ടപ്പെടുത്തിയ ബി.ജെ.പിയുടെ പുതിയ തലവേദനയാണ്. കോഴ ആരോപണങ്ങള്‍ കേരളത്തില്‍ പുതുമയല്ല. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കെ.എം മാണി ബാര്‍ കോഴയ്ക്ക് അവസാനം കേരള കോൺഗ്രസ് നേതാവ് വിശുദ്ധനായി. സമാനമായൊരു അന്ത്യമായിരിക്കും ബി.ജെ.പിയും നിലവില്‍ ആഗ്രഹിക്കുക.
***