പാരീസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ അമേരിക്കയുടെ കൗമാര വിസ്മയം കൊകൊ ഗഫ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളുടെ ചരിത്രത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ അവസാന എട്ടിൽ സ്ഥാനംപിടിക്കുന്ന പ്രായംകുറഞ്ഞ താരമാണ്.
വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ ടുണീഷ്യയുടെ ഓൻസ് ജാബറെ 6-–-3, 6-–-1ന് തകർത്തു. 17 വർഷവും 86 ദിവസവും പ്രായമുള്ള ഗഫിന് ക്വാർട്ടറിൽ ചെക്ക് താരം ബാർബറ ക്രെജിസിക്കോവയാണ് എതിരാളി.
സെറീന വില്യംസ് നാലാംറൗണ്ടിൽ തോറ്റു. വിജയിച്ച കസാക്കിസ്ഥാൻ താരം എലെന റിബാക്കിന ക്വാർട്ടറിൽ റഷ്യയുടെ പാവ്ലിയു ചെങ്കോവയെ നേരിടും. മറ്റൊരു ക്വാർട്ടർ ടമാര സിഡാൻസെകും (സ്ലോവേനിയ) പൗള ബഡോസയും (സ്പെയ്ൻ) തമ്മിലാണ്.
അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ഒന്നാംറാങ്കുകാരൻ നൊവാക് യൊകോവിച്ച് ക്വാർട്ടറിലെത്തിയത്. ആദ്യ രണ്ട് സെറ്റും നഷ്ടമായശേഷമാണ് തിരിച്ചുവരവ്. സെർബിയക്കാരൻ 6-–-7, 6-–-7, 6––1, 6––0 സ്കോറിനാണ് ഇറ്റലിയുടെ ലൊറൻസോ മുസെറ്റിയെ കീഴടക്കിയത്. അഞ്ചാം സെറ്റിൽ യൊകോവിച്ച് 4–0ന് മുന്നിൽനിൽക്കെ പരിക്കുകാരണം മുസെറ്റി പിന്മാറി.
ഇന്ന് ക്വാർട്ടറിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ് (ഗ്രീസ്) ഡാനിൽ മെദ്വദേവിനെ (റഷ്യ) നേരിടും. ജർമൻ താരം അലക്സാണ്ടർ സെവ്രേവ് സെമിഫൈനൽ ലക്ഷ്യമിട്ട് സ്പാനിഷ് കളിക്കാരൻ ഡേവിഡോവിച്ച് ഫോകിനയുമായി ഏറ്റുമുട്ടും. അർജന്റീനക്കാരൻ ഷോർട്സ്മാനഒും ക്വാർട്ടറിലെത്തി.