Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കവർച്ചയ്‌ക്ക് പിന്നാലെ ധർമ്മരാജൻ വിളിച്ചത് സുരേന്ദ്രൻ്റെ മകനെ; 7 ബിജെപി നേതാക്കളുമായി സംസാരിച്ചു

by News Desk
June 7, 2021
in KERALA
0
കവർച്ചയ്‌ക്ക്-പിന്നാലെ-ധർമ്മരാജൻ-വിളിച്ചത്-സുരേന്ദ്രൻ്റെ-മകനെ;-7-ബിജെപി-നേതാക്കളുമായി-സംസാരിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന ബിജെപി നേതൃത്വത്തിലാക്കി വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തേക്ക്. കവർച്ച നടന്നതിന് പിന്നാലെ കേസിലെ മുഖ്യപ്രതി 7 മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. ധർമ്മരാജൻ വിളിച്ച നമ്പരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ മകൻ ഹരി കൃഷ്‌ണൻ്റെ നമ്പരുമുണ്ട്.

കവർച്ച നടന്ന ഏപ്രിൽ മൂന്ന് പുലർച്ചെ 3.40ന് ശേഷമാണ് ധർമ്മരാജൻ മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചത്. ഹരി കൃഷ്‌ണൻ്റെ നമ്പരിലേക്ക് വിളിച്ച കോൾ 24 സെക്കൻ്റ് നീണ്ടു നിന്നുവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മറ്റ് നേതാക്കളുമായി 30 സെക്കൻ്റും കോൾ നീണ്ടു നിന്നു.

ധർമ്മരാജൻ വിളിച്ച നമ്പർ കെ സുരേന്ദ്രനാണോ മകൻ ഹരി കൃഷ്‌ണനാണോ ഉപയോഗിക്കുന്നതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് ഹരി കൃഷ്‌ണനിൽ നിന്ന് മൊഴിയെടുക്കുന്ന കാര്യത്തിൽ ആലോചന നടക്കുന്നത്.

മോഷണം നടക്കുമ്പോൾ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണം ആലപ്പുഴയിൽ എത്തിച്ച ശേഷം സുരേന്ദ്രൻ മത്സരിച്ച കോന്നിയിലേക്ക് മാറ്റാനായിരുന്നു നീക്കമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ധർമ്മരാജൻ 7 മുതിർന്ന ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപിയുടെ നിലപാടിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ മോഷണം പോയ സംഭവത്തിൽ എന്തിനാണ് ധർമ്മരാജൻ മുതിർന്ന ബിജെപി നേതാക്കളെ പുലർച്ചെ ഫോണിൽ വിളിച്ചതെന്ന ചോദ്യമാണ് ശ്രദ്ധേയം. ധർമ്മരാജനുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഈ വിവരം പുറത്തായത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിൽ ബിജെപിയിൽ വ്യക്തമായ ആസൂത്രണം നടന്നുവെന്ന് പോലീസ് കരുതുന്നുണ്ട്. ചോദ്യം ചെയ്യലിനായി നേതാക്കളെ വിളിക്കുന്നതിന് മുൻപായി ഇക്കാര്യങ്ങളിൽ ചർച്ച നടന്നു. വൈരുദ്ധ്യം ഉണ്ടാകാത്ത രീതിയിൽ എല്ലാവരും ഒരേ രീതിയിൽ മൊഴി നൽകണമെന്നായിരുന്നു തീരുമാനിച്ചുറപ്പിച്ചത്. ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നത്.

കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്നും പരിചയമുണ്ടെന്നും വ്യക്തമാക്കി. ധർമ്മരാജനെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണ സാമഗ്രഹികൾ അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു. പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും മൊഴി നൽകി. എന്നാൽ, സുരേന്ദ്രനും ധർമ്മരാജനും നേരിൽ കണ്ടിരുന്നോ എന്ന ചോദ്യത്തിൽ അറിയില്ല എന്ന മറുപടിയാണ് ഇവർ നൽകിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Previous Post

സ്വർണക്കടത്തുകേസിലെ കള്ളത്തെളിവുണ്ടാക്കൽ : ജുഡീഷ്യൽ കമീഷൻ ചുമതലയേറ്റു, ഉടൻ നോട്ടീസ് അയക്കും

Next Post

പിന്മാറാൻ സുന്ദരയ്‌ക്ക്‌ പണം ; സുരേന്ദ്രനും പ്രതിയാകും ; പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പിന്മാറാൻ-സുന്ദരയ്‌ക്ക്‌-പണം-;-സുരേന്ദ്രനും-പ്രതിയാകും-;-പണം-നൽകിയത്‌-യുവമോർച്ചാ-മുൻനേതാവ്‌

പിന്മാറാൻ സുന്ദരയ്‌ക്ക്‌ പണം ; സുരേന്ദ്രനും പ്രതിയാകും ; പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.