Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മരണഗ്രൂപ്പിൽ ആര്‌?

by News Desk
June 7, 2021
in SPORTS
0
മരണഗ്രൂപ്പിൽ-ആര്‌?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, 
ലോക ജേതാക്കളായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ 
ജർമനി ടീമുകളാണ് ഗ്രൂപ്പ് എഫിൽ. കൂട്ടിന് ഹംഗറിയും.

ജർമനി
യോഗ്യതാ ഘട്ടത്തിൽ 7 ജയം, 1 തോൽവി. ടോപ് സ്കോറർ: സെർജി നാബ്രി (8 ഗോൾ).മികച്ച പ്രകടനം: ചാമ്പ്യൻമാർ (1972, 1980, 1996). 2016ലെ പ്രകടനം: സെമി, ഫ്രാൻസിനോട് 0‐2ന് തോറ്റു.പരിശീലകൻ: ജോക്വിം ലോ. പതിനഞ്ച് വർഷമായി ജർമൻ ടീമിന്റെ അമരത്ത്. ഇത് അവസാന ടൂർണമെന്റ്. ലോയുടെ കീഴിൽ യൂറോയിൽ മികച്ച പ്രകടനമാണ് ജർമനി നടത്തിയിട്ടുള്ളത്. 2018ൽ ഫൈനലിലെത്തിച്ചു. പ്രധാന താരം: തോമസ് മുള്ളർ. രണ്ടര വർഷത്തിനുശേഷമാണ് മുള്ളർ തിരിച്ചെത്തുന്നത്. മുപ്പത്തൊന്നുകാരനായ ഈ ബയേൺ മ്യൂണിക് താരം ജർമൻ ടീമിന്റെ പ്രചോദകനാണ്. ശ്രദ്ധേയ താരം: കെവിൻ വോളണ്ട്. മൊണാകോയിൽ ആദ്യ സീസണൽതന്നെ 18 ഗോളടിച്ചാണ് വോളണ്ടിന്റെ വരവ്. കയ് ഹവേർട്ട്സിന്റെ സ്ഥാനത്തിന് വെല്ലുവിളി ഉയർത്തും വോളണ്ട്. ആദ്യ മത്സരം: 15ന് ഫ്രാൻസിനോട്.

പോർച്ചുഗൽ
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 2 സമനില, 1 തോൽവി. ടോപ് സ്കോറർ: ക്രിസ്റ്റ്യാനോ റൊണാൾഡോ (11 ഗോൾ). മികച്ച പ്രകടനം: ചാമ്പ്യൻമാർ (2016). 2016ലെ പ്രകടനം: ചാമ്പ്യൻമാർ. പരിശീലകൻ: ഫെർണാണ്ടോ സാന്റോസ്. 2014ലാണ് മുൻ ഗ്രീസ് ദേശീയ ടീം പരിശീലകനായ സാന്റോസ് പോർച്ചുഗലിൽ എത്തുന്നത്. 2016ലെ യൂറോയും നേഷൻസ് ലീഗും നേടിക്കൊടുത്തു. പ്രധാന താരം: ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ യൂറോയിലെ ഏറ്റവും പ്രധാന താരം. ഗോളടയിൽ റെക്കോഡ് ചാർത്തനാണ് ഈ മുപ്പത്താറുകാരൻ ഇറങ്ങുന്നത്. യൂറോയിലോ ലോകകപ്പിലോ മികച്ച ഗോളടിക്കാരനാകാൻ കഴിഞ്ഞിട്ടില്ല. ആ കുറവ് തീർക്കാനാണ് റൊണാൾഡോയുടെ ശ്രമം. ശ്രദ്ധേയ താരം: ജോയോ ഫെലിക്സ്. അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാന മുന്നേറ്റക്കാരൻ. 19‐ാം വയസിൽ പോർച്ചുഗൽ ടീമിൽ അരങ്ങേറ്റം. ആദ്യ മത്സരം: 15ന് ഹംഗറിക്കെതിരെ.

ഫ്രാൻസ്
യോഗ്യതാ ഘട്ടത്തിൽ 8 ജയം, 1 സമനില, 1 തോൽവി. ടോപ് സ്കോറർ: ഒളിവർ ജിറൂ (6 ഗോൾ). മികച്ച പ്രകടനം: ചാമ്പ്യൻമാർ (1984, 2000). പരിശീലകൻ: ദിദിയർ ദെഷാം.2000ൽ യൂറോ ചാമ്പ്യൻമാരായ ഫ്രാൻസ് ടീമിലെ അംഗം. 2012 മുതൽ ഫ്രാൻസിന്റെ പരിശീലകൻ. 2018ൽ ടീമിനെ ലോക ചാമ്പ്യൻമാരാക്കി. പ്രധാന താരം: കിലിയൻ എംബാപ്പെ. ആദ്യ യൂറോ. ഈ യൂറോയുടെ താരമാകാൻ സാധ്യതയുള്ള കളിക്കാരൻ. ഏത് പ്രതിരോധത്തെയും കീറി മുറിക്കാനുള്ള കരുത്തും വേഗതയുമാണ് എംബാപ്പെയുടെ മുതൽക്കൂട്ട്. ശ്രദ്ധേയ താരം: കിങ്സലി കൂമാൻ. പരിക്കുകാരണം ലോകകപ്പ് നഷ്ടമായ കൂമാന് ഇത് ആദ്യ പ്രധാന ടൂർണമെന്റാണ്. എംബാപ്പെയ്ക്കൊപ്പം കൂമാനും ഇറങ്ങിയാൽ എതിരാളികൾ വിഷമിക്കും.ആദ്യ മത്സരം: 15ന് ജർമനിക്കെതിരെ.

ഹംഗറി
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 4 തോൽവി. പ്ലേ ഓഫിലൂടെ യോഗ്യത. ടോപ് സ്കോറർ: വില്ലി ഒർബാൻ (3 ഗോൾ).മികച്ച പ്രകടനം: മൂന്നാം സ്ഥാനം (1964). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ. ബൽജിയത്തോട് 0‐4ന് തോറ്റു.പരിശീലകൻ: മാർകോ റോസി. മുൻ ഇറ്റാലിയൻ പ്രതിരോധ താരം. 2018 മുതൽ ഹംഗറിയുടെ പരിശീലകനായി. പ്രധാന താരം: വില്ലി ഒർബാൻ. ഹംഗറിയുടെ സെന്റർ ബാക്ക്. നിർണായക ഘട്ടത്തിൽ ഗോളടിച്ചും ഹംഗറിയെ നയിച്ചു.ശ്രദ്ധേയ താരം: റോളണ്ട് സള്ളി. ഫ്രെയ്ബുർഗിന് വേണ്ടി ഈ സീസണിൽ എട്ട് ഗോളടിച്ചു സള്ളി. ആറെണ്ണത്തിന് അവസരവുമൊരുക്കി. ആദ്യ മത്സരം: 15ന് പോർച്ചുഗലിനെതിരെ.

Previous Post

ഒറ്റ ലക്ഷ്യം മാത്രം ; ഏഷ്യൻ ഫുട്ബോൾ യോഗ്യത

Next Post

മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മാധ്യമപ്രവര്‍ത്തകയെ-അറസ്റ്റ്-ചെയ്ത്-ഇസ്രയേല്‍

മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.