KHO-KHO (2021 മലയാളം സിനിമ): ഈ ഖൊ-ഖൊ കളി എങ്ങനെ ?
നാല് സംസ്ഥാന അവാർഡുകൾ ലഭിച്ച ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ പ്രശസ്തനായ രാഹുൽ റിജി നായർ തിരക്കഥയും സംവിധാനവും നിർവഹിച്ച്, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച മലയാള സിനിമ ആണ് ‘ഖൊ-ഖൊ’. ഏപ്രിൽ 14-ന് തിയേറ്റർ റിലീസ് ആയ ഈ ചിത്രം, കോവിഡ് മഹാമാരി കാരണം ദിവസങ്ങൾക്കുള്ളിൽ തീയേറ്ററുകൾ അടക്കേണ്ടി വന്നപ്പോൾ പ്രദർശനം അവസാനിപ്പിക്കേണ്ടിവന്ന ചിത്രമാണ്. മെയ് അവസാന വാരം ഏഷ്യാനെറ്റ്-ലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഇപ്പോൾ OTT പ്ലാറ്റ്ഫോം ആയ SAINA PLAY -യിലും ലഭ്യമാണ്.
ഒരു ലേഡീസ് ഒൺലി സ്കൂളിൽ പുതിയ കായിക അധ്യാപിക എത്തുന്നതും, കുട്ടികൾക്ക് ഖൊ-ഖൊ എന്ന കളിയിലെ താല്പര്യം കണ്ട് അവർക്ക് മികച്ച ട്രെയിനിങ് നൽകുന്നതും തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ രജിഷ വിജയനും, മാമിത ബൈജുവും അവതരിപ്പിക്കുന്നു. സംവിധായകൻ രാഹുൽ റിജി നായരും ഒരു ചെറിയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഓസ് മലയാളം പ്രേക്ഷകർക്ക് വേണ്ടി ഈ റിവ്യൂ നടത്തിയിരിക്കുന്നത് മനു ബോസ്സാണ് .