സ്പെയ്ൻ
യോഗ്യതാ ഘട്ടത്തിൽ 8 ജയം, 2 സമനില. ടോപ് സ്കോറർ: അൽവാരോ മൊറാട്ട, സെർജിയോ റാമോസ്, റോഡ്രിഗോ (4 ഗോൾ വീതം).മികച്ച പ്രകടനം: ചാമ്പ്യൻമാർ (1964, 2008, 2012). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ, ഇറ്റലിയോട് 0‐2ന് തോറ്റു
പരിശീലകൻ: ലൂയിസ് എൻറിക്വെ. 2019ൽ വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ എൻറിക്വെ കഴിഞ്ഞ നവംബറിലാണ് തിരിച്ചെത്തിയത്. ഇക്കുറി യുവ സംഘമാണ്. സെർജിയോ റാമോസിനെ ഒഴിവാക്കി. റയൽ മാഡ്രിഡിൽനിന്ന് ഒരാളെയും പരിഗണിച്ചില്ല. 2015ൽ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകൻ.
പ്രധാന താരം: ജെറാർഡ് മൊറേനോ. യുവേഫ യൂറോപ ലീഗ് നേടിയ വിയ്യാറയൽ ടീമിലെ നിർണായക ഘടകം. യൂറോയിൽ സ്പെയ്നിന്റെ പ്രധാന ഗോളടിക്കരനാകും മൊറേനോ.
ശ്രദ്ധേയ താരം: പെഡ്രി. പതിനെട്ടുകാരനായ സ്പാനിഷ് മധ്യനിരയിലെ പുത്തൻ താരോദയമാണ്. ബാഴ്സലോണയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു.ആദ്യ മത്സരം: 14ന് സ്വീഡനെതിരെ.
സ്വീഡൻ
യോഗ്യതാ ഘട്ടത്തിൽ 6 ജയം, 3 സമനില, 1 തോൽവി. ടോപ് സ്കോറർ: റോബിൻ ക്വയ്സൺ (5 ഗോൾ). മികച്ച പ്രകടനം: സെമി (1992). 2016ലെ പ്രകടനം: ഗ്രൂപ്പ് ഘട്ടം.
പരിശീലകൻ: ജാന്നി ആൻഡേഴ്സൺ. സ്വീഡന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ കാരണക്കാരൻ. 12 വർഷത്തിനുശേഷം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു. യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പ് ജേതാക്കളാക്കി
പ്രധാന താരം: എമിൽ ഫോർസ്ർബെർഗ്. വേഗതയും കൃത്യതയും കരുത്തുമുള്ള മുന്നേറ്റക്കാരൻ. ആർ ബി ലെയ്പ്സിഗിന്റെ താരമാണ് ഫോർസ്ബെർഗ്.
ശ്രദ്ധേയ താരം: ക്രിസ്റ്റഫർ ഓൾസൺ. സ്വീഡിഷ് മധ്യനിരയെ ചലിപ്പിക്കുന്ന താരം. ക്രസ്നോദറിന്റെ കളിക്കാരനാണ് ഓൾസൺ.ആദ്യ മത്സരം: 14ന് സ്പെയ്നിനെതിരെ.
പോളണ്ട്
യോഗ്യതാ ഘട്ടത്തിൽ 8 ജയം, 1 സമനില, 1 തോൽവി. ടോപ് സ്കോറർ: റോബർട്ട് ലെവൻഡോവ്സ്കി (6 ഗോൾ).
മികച്ച പ്രകടനം: ക്വാർട്ടർ (2016). 2016ലെ പ്രകടനം: ക്വാർട്ടർ, ഷൂട്ടൗട്ടിൽ പോർച്ചുഗലിനോട് തോറ്റു.
പരിശീലകൻ: പൗലോ സോസ. 1996ലും 2000ലും യൂറോ കളിച്ച പോർച്ചുഗൽ താരമാണ് സോസ. ജനുവരിയിൽ പോളണ്ട് ടീം പരിശീലകനായി.
പ്രധാന താരം: റോബർട്ട് ലെവൻഡോവ്സ്കി. യൂറോയിലെ തന്നെ മികച്ച ഗോളടിക്കാരനാകാൻ സാധ്യതയുള്ള താരമാണ് ലെവൻഡോവ്സ്കി. ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റ താരങ്ങളിലൊരാൾ.
ശ്രദ്ധേയ താരം: യാകുബ് മോദെർ. ഇരുപത്തിരണ്ടാം വയസിൽതന്നെ പോളണ്ടിന്റെ പ്രധാന താരമായി മാറി മോദെർ. ആദ്യഗോൾ ഇംഗ്ലണ്ടിനെതിരെയായിരുന്നു.ആദ്യ മത്സരം: 14ന് സ്ലൊവാക്യയുമായി
സ്ലൊവാക്യ
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 1 സമനില, 3 തോൽവി. പ്ലേ ഓഫിൽ ജയിച്ച് യോഗ്യത. ടോപ് സ്കോറർ: റോബെർട്ട് ബോസെനിക്, മാരെക് ഹാംസിക്, ജുറാജ് കുച്ക (3 ഗോൾ വീതം).
മികച്ച പ്രകടനം: പ്രീ ക്വാർട്ടർ (2016). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ, ജർമനിയോട് 0‐3ന് തോറ്റു
പരിശീലകൻ: സ്റ്റെഫാൻ തർകോവിക്. ഡിസംബറിലാണ് തർകോവിക് പരിശീലകനായെത്തുന്നത്. 2016 യൂറോയിൽ സഹ പരിശീലകനായിരുന്നു.
പ്രധാന താരം: മാരെക് ഹാംസിക്. സ്ലൊവാക്യയുടെ മികച്ച ഗോളടിക്കാരൻ. കൂടുതൽ മത്സരങ്ങൾ കളിച്ച താരം. സ്ലൊവാക്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഈ മുപ്പത്തിമൂന്നുകാരൻ.
ശ്രദ്ധേയതാരം: തോമസ് സുസ്ലോവ്. പതിനെട്ടുകാരനായ സുസ്ലോവ് ഹാംസെിക്കിന്റെ പിൻഗാമിയാണ്. കഴിഞ്ഞ നവംബറിലായിരുന്നു അരങ്ങേറ്റം.ആദ്യ മത്സരം: 14ന് പോളണ്ടുമായി.